കരിമണ്ണൂർ: ഏറ്റവും കൂടുതൽ കാർഷിക പ്രാധാന്യമുള്ള ഇടുക്കി ജില്ലയ്ക്ക് മാത്രമായി മണ്ണ് പരിശോധനാ യൂണിറ്റ് അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൈരളി സ്വയം സഹായ സംഘം ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ മണ്ണിലുണ്ടായ മാറ്റങ്ങൾ പരിശോധിച്ച് പുതിയ കൃഷി രീതികൾ അവലംബിക്കുന്നതിന് ഇത് വളരെ സഹായകരമാണ്. നിലവിൽ തൊടുപുഴയിലുള്ള മണ്ണ് പരിശോധനാ ഓഫീസ് മാത്രമാണ് ജില്ലയ്ക്ക് ആകെയുള്ളത്. ഇതു സംബന്ധിച്ച പ്രമേയം എസ്. രാജീവ് അവതരിപ്പിച്ചു. പ്രസിഡന്റ് ജോയി ഇളമ്പാശേരി അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ്, ടി.ജി.മോഹനൻ, എ.ജെ. വർക്കി, വി.എൻ. ബാബുരാജ്, എ.എസ്. ഇന്ദിര, എ.പി. റോയി, മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു.