തൊമ്മൻകുത്ത്: നാല്പതേക്കർ ശാന്തിക്കാട്‌ദേവീക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയുടെ 41ാം കലശവും നന്ദികേശ്വരപ്രതിഷ്ഠയും ചൊവ്വാഴ്ച രാവിലെ നടക്കും. മഹാഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, വിശേഷാൽപൂജ എന്നിവയുണ്ടാകും. 11ന് നന്ദികേശ്വരപ്രതിഷ്ഠ നടക്കും. തന്ത്രി മനോജ്‌ മേലുകാവ് കാർമികത്വം വഹിക്കും.