man
പരിക്കേറ്റ നിലയിൽ കണ്ട പുള്ളിമാൻ

മറയൂർ: മറയൂർ ചന്ദന റിസർവിൽ പരിക്കേറ്റ നിലയിൽ പുള്ളിമാനെ കണ്ടെത്തി. മറയൂർ ചന്ദന ഡിവിഷനിലെ നാച്ചിവയൽ റിസർവ്വിലെ റോഡരുകിലാണ് കഴിഞ്ഞ രണ്ട് ദിവസമായി അവശനിലയിൽ പുള്ളിമാനെ കണ്ടത്. മുൻവശത്തെ വലതു കാലിന് പരിക്കേറ്റ മാൻ നടക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയിലാണ്. മൂന്നാറിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ വനം വകുപ്പ് ഓഫീസിൽ പരിക്കേറ്റ നിലയിൽ പുള്ളിമാനിനെ കണ്ട വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിക്കേറ്റ മാനിനെ കണ്ടെത്താൻ തിരച്ചിൽ നടത്തി വരുകയാണ്.