വണ്ടിപ്പെരിയാർ: വഞ്ചിവയൽ ആദിവാസി കോളനിയിലേക്ക് ദുരിതാശ്വാസ സാധനങ്ങളുമായി സേവാഭാരതി കൊണ്ടുപോയ വാഹനം വനം വകുപ്പ് തടഞ്ഞു.മുൻകൂർ അനുമതി വാങ്ങാതെ കടുവാ സങ്കേതത്തിലൂടെ വാഹനം കടത്തിവിടാൻ കഴിയില്ലെന്ന വനപാലകർ നിലപാട് എടുക്കുകയും വള്ളക്കടവ് ചെക്ക് പോസ്റ്റിൽ തടയുകയുമായിരുന്നു. തുടർന്ന് സേവാഭാരതി പ്രവർത്തകർ സംഘടിച്ചെത്തി ചെക്ക് പോസ്റ്റ് ഉപരോധിച്ചു. ഇതിനിടയിൽ വഞ്ചിവയൽ കോളനിയിൽ നിന്നും ഊരുമൂപ്പൻ ഉൾപ്പെടെ സ്ഥലത്ത് എത്തുകയും സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും ചെയ്തതിനെ തുടർന്നാണ് കോളനിയിലേക്ക് വാഹനം കടത്തിവിട്ടത്.ഒന്നര മണിക്കൂറോളം സേവാഭാരതി പ്രവർത്തകർ ചെക്ക് പോസ്റ്റ് ഉപരോധിച്ചു.