aneesh
ഭിന്നശേഷിക്കാരുടെ ലോകകപ്പിൽ ഇന്ത്യയുടെ വിജയശില്പിയായ ഇടുക്കി സ്വദേശി അനീഷ് പി. രാജനെ റോഷി അഗസ്റ്റിൻ എംഎൽഎ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

ചെറുതോണി: ഭിന്നശേഷിക്കാരുടെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മെഡൽ സമ്മാനിക്കുന്നതിന് നിർണ്ണായക പങ്കു വഹിച്ച ഇടുക്കി സ്വദേശി അനീഷ് പി. രാജന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎയും സാമൂഹിക സാംസ്‌ക്കാരിക നേതാക്കളും ചേർന്ന് വരവേറ്റു. ആദ്യ കളിയിൽ തന്നെ ഇന്ത്യയുടെ അഭിമാനമായി മാറി ലോക ചരിത്രത്തിൽ ഇടംനേടാനായത് ഏറെ അഭിമാനകരമാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. പരിമിതികളെ മറികടന്ന് ഉജ്ജ്വല വിജയം നേടിയ അനീഷ് പുതുതലമുറയ്ക്ക് മാതൃകയാണ്. ലോക ഇലവൺസിൽ ഇടംനേടാനായത് അനീഷിന്റെ ഉജ്ജ്വല പ്രകടനത്തിന് ക്രിക്കറ്റ് ലോകം നൽകിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. അനീഷിന്റെ മാതാപിതാക്കളായ പി. രാജൻ, ശ്യാമള രാജൻ, ജില്ലാ ആസ്ഥാനത്തെ വിവിധ സംഘടനാ പ്രതിനിധികളും നെടുമ്പാശ്ശേരിയിലെത്തിയിരുന്നു.