manoj

കട്ടപ്പന : അപകടത്തിൽ പരിക്കേറ്റ് ചിത്സയിലിരുന്ന യുവാവ് മരിച്ചു. ചക്കുപള്ളം ശ്രായിപ്പള്ളിൽ എസ് എസ് മനോജ് (38) ആണ് മരിച്ചത്. സംസ്‌കാരം തിങ്കളാഴ്ച രവിലെ 11 ന് വീട്ടുവളപ്പിൽ. ചക്കുപള്ളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ ശ്രായിപ്പള്ളിയൂടെ മകനാണ്. ജൂലായ് ഒന്നിന് സൂൽത്താൻകടയ്ക്കും അണക്കരയ്ക്കുമിടിയിൽ മനോജ് സഞ്ചരിച്ച ഓട്ടോ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: രമ്യ മനോജ്. മക്കൾ: അർച്ചന, അപർണ.