തൊടുപുഴ: ജില്ലയിലെ സ്‌കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ബയോഡൈവേഴ്‌സിറ്റി ക്ലബ്ബുകളിൽ ഔഷധോദ്യാനം നിർമ്മിക്കുന്നതിനും വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡയറ്റ് യു.പി. സ്‌കൂളിൽ നടത്തി. ബയോഡൈവേഴ്‌സിറ്റി സർവ്വീസിംഗ് ഫോഴ്‌സ് ഹരിതാലയം കേരളം എന്ന സംഘടനയുമായി ചേർന്നാണ് ജില്ലയിലെ മുന്നൂറോളം സ്‌കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കുന്നത്.
ഡയറ്റ് പ്രിൻസിപ്പൽ കെ.എം. പരിപാടി ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.എഫ് ഹരിതാലയം ചീഫ് കോർഡിനേറ്റർ ജസ്റ്റിൻ കുര്യാക്കോസ്, മേജർ ത്രിലോക് ചന്ദ് എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് എം.ആർ. സ്വപ്‌ന സ്വാഗതവും സ്‌കൂൾ ബയോഡൈവൈഴ്‌സിറ്റി ക്ലബ്ബ് കോർഡിനേറ്റർ ജോർജ്ജ് വർഗിസ് നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്:
ജില്ലയിലെ സ്‌കൂൾ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബുകൾക്ക് ഔഷധോദ്യാനം നിർമ്മിക്കുന്നതിനും വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സോമരാജൻ നിർവ്വഹിക്കുന്നു.