വഴിത്തല :ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി 10 സെന്റിൽ താഴെ കുളം ഉളള മത്സ്യകർഷകർക്ക് കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ ലഭിക്കുന്നതിനുളള അപേക്ഷ ഗ്രാമപഞ്ചായത്താഫീസിൽ സ്വീകരിക്കുന്നതാണ്. താൽപര്യമുളള കർഷകർ പുറപ്പുഴ ഗ്രാമപഞ്ചായത്ത് ആഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.