അറക്കുളം: മൂലമറ്റം സെന്റ് ജോസഫ് കോളേജിനു മുൻപിൽ റോഡിന്റെ വശത്ത് വിദ്യാർഥികൾക്കും പൊതു ജനത്തിനും ഉപയോഗപ്രദമായ ആധുനിക വെയ്റ്റിംഗ് ഷെട്ട് നിർമ്മിക്കണമെന്ന് കെ.എസ്.സി.(എം) മൂലമറ്റം സെന്റ്.ജോസഫ് അക്കാദമി യുണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എസ്.സി.(എം) യുണിറ്റ് പ്രസിഡന്റ് രജ്ഞിത്ത് റോയി അദ്ധ്യക്ഷത വഹിച്ച യുണിറ്റ് സമ്മേളനം യൂത്ത് ഫ്രണ്ട് (എം). സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.സി. (എം) സംസ്ഥാന സെക്രട്ടറി ഉദിഷ് ഫ്രാൻസിസ് പതാക ഉയർത്തി. പാർട്ടി മണ്ഡലം പ്രസിഡന്റ് ലുക്കാച്ചൻ മൈലാടൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.സി.(എം) സംസ്ഥാന വൈസ്.പ്രസിഡന്റ് സനു മാത്യു, ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പള്ളി, യു.ഡി.എസ്.എഫ് ഭാരവാഹികളായ പ്രവീണ വിജയകുമാർ, ലിയോ ലുക്കാച്ചൻ,അനസ് ജിമ്മി, എൽ.എസ്. ഫൈസൽ, അമൽ ബാബു, ജിബിൻ ജോസ്, ആഗിൻ ബാബു, അതുൽ .എം എസ്, ജെറിൻ സാബു, എബ്രഹാം ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.