അടിമാലി :താലൂക്കാശുപത്രിക്കായി അനുവദിച്ച അത്യാധുനിക സംവിധാനങ്ങളോട് ചേർന്ന ഐസിയു ആംബുലൻസ് നിരത്തിലിറങ്ങി എസ് രാജേന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് അടിമാലി താലൂക്കാശുപത്രി രോഗികൾക്കായി പുതിയ ആംബുലൻസ് പ്രവർത്തന സജ്ജമാക്കിയത്.ജീവനക്കാരുടെ സേവനമടക്കം അത്യാധുനിക സംവിധാനങ്ങൾ ആംബുലൻസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.33 ലക്ഷം രൂപ ചിലവഴിച്ചാണ് ആംബുലൻസ് നിരത്തിലിറക്കിയത്. എസ് രാജേന്ദ്രൻ എംഎൽഎ ആംബുലൻസിന്റെ താക്കോൽ അടിമാലി താലൂക്കാശുപത്രി സൂപ്രണ്ട് പ്രസീതക്ക് കൈമാറി..നിലവിലെ സാഹചര്യത്തിൽ അടിമാലിയും തൊടുപുഴയും ഉൾപ്പെടുന്ന ഇടങ്ങളിൽ നിന്നുള്ള സ്വകാര്യ ഐസിയു ആംബുലൻസുകളെയാണ് രോഗികൾ ആശ്രയിച്ച് വരുന്നത്. താക്കോൽദാന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ അദ്ധ്യക്ഷത വഹിച്ചു.