തൊടുപുഴ: വണ്ണപ്പുറം ഹിറ പബ്ലിക് സ്‌കൂളിലെ മക്കൾ കൂട്ടായ്മ ഒരു ലക്ഷം രൂപയുടെ വിഭവ സമാഹരണം നടത്തി ഇടുക്കി പ്രസ്‌ക്ലബിന്റെ കളക്ഷൻ സെന്ററിൽ എത്തിച്ചു. വണ്ണപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി റജി ഫ്ളാഗ് ഒഫ് നിർവഹിച്ചു. സ്‌കൂൾ മാനേജർ കെ.ഇ. മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ പി.എം. അബ്ബാസ്, സെക്രട്ടറി സത്താർ താമരശ്ശേരി, പ്രിൻസിപ്പൽ അംജാദ് അബ്ദുൽ റഹ്മാൻ, ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദ് ഹനീഫ് കാശിഫി, ജമാഅത്ത് കമ്മറ്റി സെക്രട്ടറി വി.എച്ച് മുഹമ്മദ്, നവാസ് പനച്ചിക്കൽ, കെ.എം. പരീത് കക്കാട്ട്, പി.ടി.എ പ്രസിഡന്റ് കബീർഷാ തുടങ്ങിയവർ പെങ്കടുത്തു. തൊടുപുഴയിൽ പ്രസ്‌ക്ലബ് ഭാരവാഹികൾ സഹായം ഏറ്റുവാങ്ങി.