മുട്ടം: നിരവധിപ്പേർ തിങ്ങിപ്പാർക്കുന്ന ഇടപ്പള്ളി,​ കന്യാമല പ്രദേശത്ത് ടാർ മിക്സിംഗ് യൂണിറ്റും പാറമടയും തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. മലയും പാറക്കെട്ടുകളും നിറഞ്ഞ ഈ പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഇവിടെ ഏക്കറുകണക്കിന് സ്ഥലം പാറമട ലോബി വാങ്ങി കൂട്ടിയതായി നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ ഇവിടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഒരു പാറമടയുണ്ട്. ഇതിന്റെ മറവിൽ ഏക്കറുകണക്കിന് മിച്ചഭൂമി പതിച്ചെടുക്കാനുള്ള നീക്കം നടക്കുന്നതായും ആരോപണമുണ്ട്. ഇതിനെതിരെ പ്രദേശത്തെ ജനങ്ങൾ പൗരസമിതി രൂപീകരിച്ചിട്ടുണ്ട്. അധികാരികൾക്ക് നിവേദനം നൽകാനും ശക്തമായ സമരവുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതായി പൗരസമിതി കൺവീനർ ഷാജു വടക്കേടം അറിയിച്ചു.