കുമളി: കഞ്ചാവുമായി തമിഴ്നാട്ടിൽ നിന്നും എത്തിയ എഞ്ചിനിയർ എക്സൈസ് പിടിയിലായി.തമിഴ്‌നാട് പളനി സ്വദേശി ഇളവരൻ (39) ആണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെത്തി.ഇരുപത് വർഷമായി ലഹരിക്ക് അടിമയാണ്. കമ്പ്യൂട്ടർ വിദഗ്ധനായ ഇയാൾ ഏറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുഹൃത്ത് ക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നതായി ഉദ്യോഗസ്ഥരോട് പറഞ്ഞു.