ചെറുതോണി: ദുരിതബാധിതർക്ക് നൽകുന്നതിനായി വിവിധ സംഘടനകൾ സംഭാവന ചെയ്ത അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും കളക്ട്രറ്റ് കെട്ടിടത്തിനുള്ളിൽ കിടന്ന് നശിക്കുന്നു. താലൂക്ക് കളിൽ ലഭിച്ച സാധനങ്ങൾ കളക്ട്രേറ്റിൽ എത്തിച്ച ശേഷം എല്ലാ താലൂക്കുകളിലേക്കും വിതരണം ചെയ്യേണ്ടതാണ്. എന്നാൽ കഴിഞ്ഞ ആഴ്ച്ച കൊണ്ടുവന്ന സാധനങ്ങൾ കളക്ട്രറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ എസ് ബി ഐ എ ടി എമ്മിന് സമീപം മുറിയിൽ പൂട്ടി സൂക്ഷിച്ചിരിക്കുകയാണ്. തണുപ്പുള്ള തറയിൽ നിന്നും ഈർപ്പം പടർന്നു കയറിയാൽ അരിയും, ബിസ്‌ക്കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളും വേഗത്തിൽ പൂപ്പൽ ബാധയേൽക്കും. കഴിഞ്ഞ ആഗസ്റ്റിൽ ജില്ലയിൽ പ്രളയ ദുരിതം ഉണ്ടായപ്പോൾ വിവിധ നാടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷണ സാധനങ്ങൾ കളക്ട്രറ്റിന്റെ ഉള്ളിൽ ഇട്ട് നശിപ്പിക്കുകയും , ദുരിത ബാധിതർക്ക് നൽകാതെ ഉദ്യോഗസ്ഥരിൽ ചിലർ കടത്തികൊണ്ടു പോവുകയും ചെയ്തതായി ആരോപണം ഉണ്ടായിരുന്നു.