തൊടുപുഴ: ജില്ലയിൽ വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടുക്കിയിൽ 21, 22, 24 തീയതികളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെയും മഞ്ഞ അലേർട്ടുണ്ടായിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ നിർദ്ദേശം. കൺട്രോൾ റൂമുകൾ താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ഇടുക്കി താലൂക്കിൽ ശക്തമായ മഴ ലഭിച്ചു- 21 മില്ലിമീറ്രർ. 7.96 മില്ലമീറ്റർ മഴയാണ് ജില്ലയിൽ ശരാശരി ലഭിച്ചത്.

മഴയുടെ അളവ്

ഉടുമ്പഞ്ചോല: 1.4 മില്ലിമീറ്റർ
ദേവികുളം: 5.0

പീരുമേട്: 9
തൊടുപുഴ: 3.4
ഇടുക്കി: 21

ശരാശരി: 7.96