തൊടുപുഴ : തൊടുപുഴ താലൂക്ക് പ്രൈവറ്റ് സ്‌കൂൾ ടീച്ചേഴ്സ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി സ്ഥാനാർഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. വിജയികൾ: ബിജോയ് മാത്യു (പ്രിൻസിപ്പൽ എസ്ജിഎച്ച്എസ്എസ് കല്ലാനിക്കൽ), ജോബിൻ ജോസ് (എച്ച്എം എസ്എഎൽപിഎസ് ചിലവ്), ജോയ്സ് മാത്യു (എസ്എംഎച്ച്എസ്എസ് കാളിയാർ), ഷിന്റോ ജോർജ് (എസ്എസ് യുപിഎസ് തൊടുപുഴ), ബിജു ജോസഫ് (എസ്‌ജെഎച്ച്എസ്എസ് കരിമണ്ണൂർ), ആൻസി ജോസഫ് (എസ്ജിയുപിഎസ് കല്ലാനിക്കൽ), ബിബിറ്റ് ലൂക്കാച്ചൻ (എസ്ജിയുപിഎസ് മുതലക്കോടം), സോഫിയാമ്മ ജോസ് (എച്ച്എം ഐജെഎൽപിഎസ് ആലക്കോട്). സംഘം പ്രസിഡന്റായി ബിജോയ് മാത്യുവിനെ വീണ്ടും തിരഞ്ഞെടുത്തു.