ചെറുതോണി: തോട്ടിലേയ്ക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിഞ്ഞ കെട്ടിട ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ചെറുതോണി പൊലീസ് സ്റ്റേഷന് എതിർ വശത്തു കൂടി ഒഴുകുന്ന തോട്ടിലേക്കാണ് ഇന്നലെ പുലർച്ചെ പമ്പ് ജംങ്ക്ഷനിലെ കെട്ടിട ഉടമ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് തോട്ടിലേക്ക് മാലിന്യം എറിയുകയായിരുുന്നു. പ്രദേശ വാസികൾ വീഡിയോ എടുത്ത് പഞ്ചായത്തിലേക്ക് നൽകുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽ പെട്ട വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.