ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കുടക്കല്ല് നിവാസികളായ 12 കുടുബങ്ങൾക്ക് ഭൂമിയിൽ നിന്ന് കുടി ഇറങ്ങാൻ വനം വകുപ്പ് നോട്ടിസ് നൽകി. 15 ദിവസത്തിനകം ഭൂമിയുടെ കൈവശ രേഖ ഹാജരാക്കാത്ത പക്ഷം ഭൂമിയിൽ നിന്ന് ഒഴിയണം എന്നാണ് നോട്ടിസ്. നഗരംപാറ ഫോറസ്റ്റ് ഡിവിഷനു കിഴിലുള്ള നേര്യമംഗലം റേയിഞ്ച് ഓഫിസർ ആണ് നോട്ടിസ് നൽകിയിരിക്കുന്നത്. പഞ്ചായത്തിൽ വീടിന്റെ കരം അടക്കുന്ന രേഖ മാത്രമാണ് കുടക്കല്ല് നിവാസികൾക്കുള്ളത്. എന്നാൽ കുടക്കല്ലിൽ നിന്ന് ഒരു കിലോമീറ്റർ മാറി 20 ഓളം കുടുബങ്ങൾക്ക് സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. 1968ൽ കുടിയേറിയ ജനങ്ങളാണ് കുടക്കല്ല്, തട്ടേക്കണ്ണി പ്രദേശങ്ങളിൽ താമസിക്കുന്നത്, 1984 ൽ കൃഷിഭൂമിയും വനഭൂമിയും തമ്മിൽ വേർതിരിച്ച് വനം വകുപ്പ് ജണ്ട ഇട്ട് നൽകിയിട്ടുള്ളതുമാണ് റബ്ബർ, തെങ്ങ്, കമുക്, കോക്കോ എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷി. വൈദ്യുതി, കുടിവെള്ള വിതരണം, എന്നിവ എല്ലവിടുകളിലുമുണ്ട്, അമ്പലം, പള്ളി, സ്‌കൂൾ, പോറ്റ് ഓഫിസ് എന്നിവ എല്ലാതന്നെ കുടക്കല്ലിന് ഒരു കിലോമീറ്റർ ചുറ്റളവിലുണ്ട്.
, ഇടുക്കി നേര്യമംഗലം സംസ്ഥാന പാതയോരത്ത് താമസിക്കുന്ന 12 കുടുംങ്ങളെ നോട്ടിസ് നൽകി മാറ്റിയ ശേഷം മറ്റുള്ള താമസക്കാർക്കും വനം വകുപ്പ് നോട്ടിസ് നൽകും എന്നാണ് പ്രദേശവാസികൾ പറയുന്നത്, പ്രതിഷേധം ഭയന്നാണ് വനം വകുപ്പ് അധികൃതൽ 12 കുടുബങ്ങൾക്ക് കുടിയിറക്ക് നോട്ടിസ് നൽകിയതെന്നന്നും വനവകുപ്പിന്റെ കുടിയിറക്കൽ നിക്കം എന്തുവില കൊടുത്തും നേരിടുമെന്നു തട്ടേക്കണ്ണി, കുടക്കല്ല് നിവാസികൾ പറയുന്നു.
'1973 ൽ കുടിയിറക്ക് ഭിക്ഷണിയെ തുടർന്ന് ഹൈക്കേടതി സമിപിക്കുകയും കോടതിയിൽ നിന്ന് കുടിയിറക്കരുതെന്ന് ഇഞ്ചക്ഷൻ ഓഡർ കിട്ടുകയും അന്നത്തെ അടിമാലി ഫോറസ്റ്റ് ഓഫിസറെ കോടതി 1000 രൂപ ശിക്ഷിച്ചിരുന്നതാണ് കുടക്കല്ല് നിവാസികൾ"