babyraj

കട്ടപ്പന : ഭാഷാ പണ്ഡിതനും പൊതുപ്രവർത്തകനുമായിരുന്ന കട്ടപ്പന ഗവ. കോളജ് റിട്ട. പ്രിൻസിപ്പൾ നത്തുകല്ല് കാവുങ്കൽ പ്രൊഫ. കെ ബേബിരാജ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇരട്ടയാർ സെന്റ് തോമസ് ഫെറോന പള്ളിയിൽ. കട്ടപ്പന ഐ. എച്ച്. ആർ. ഡി കോളജ് പ്രിൻസിപ്പൽ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ, സാഹിത്യപ്രഭാഷകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റോസമ്മ കാഞ്ഞിരപ്പള്ളി ഇലഞ്ഞിക്കുന്നേൽ കുടുംബാംഗം. മക്കൾ :ആഷ (ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, പുൽപ്പള്ളി, പാലക്കാട്), അനിഷ (ബെറ്റർ ഹോംസ്, കട്ടപ്പന), അജിഷ. മരുമക്കൾ: ജിജി അനുഗ്രഹ പാലക്കാട് (ഗവ. ബോയ്സ് ഹൈസ്‌കൂൾ, ചിറ്റൂർ), ബിനോയി പരുവാതുക്കൽ ഉപ്പുതറ, ആൽബിൻ (കെ.എസ്ഇബി ഉടുമ്പൻചോല)