ചിറ്റൂർ : ജവഹർ മെമ്മോറിയൽ പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദന സദസ് നടത്തി. എൻ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.എ.സിയും നാടക പ്രസ്ഥാനങ്ങളും എന്ന വിഷയത്തിൽ ചർച്ച നടത്തി. വി.എസ് ബാലകൃഷ്ണപിള്ള. എം. മധു,​ എ.എൻ സോമദാസ്,​ ഡി. ഗോപാലകൃഷ്ണൻ ​ പൊന്നപ്പൻ,​ പി.ഡി മാത്യു എന്നിവർ പങ്കെടുത്തു. ടി.കെ ശശിധരൻ സ്വാഗതവും കൺവീനർ ശരണ്യാ ശിവൻ നന്ദിയും പറഞ്ഞു.