തൊടുപുഴ : പുറപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിങ്കുന്നം​- നീലൂർ റോഡിൽ അരീക്കൽ ട്രാൻസ്ഫോർമർ മുതൽ മറ്റത്തിപ്പാറ ട്രാൻസ്ഫോർമർ വരെ വലിച്ചിരിക്കുന്ന 11 കെ.വി ലൈൻ ഇന്ന് ചാർജ്ജ് ചെയ്യുന്നതിനാൽ ലൈനിന്റെ അടുത്ത് വരുകയോ,​ ഉപകരണങ്ങൾ കൊണ്ടുവരികയോ,​ പോസ്റ്റിലോ സ്റ്റേയിലോ മൃഗങ്ങളെ കെട്ടുകയോ ചെയ്യരുത്. എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ 04862​- 273317, 9496009354 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അസി. എൻജിനിയർ അറിയിച്ചു.