തൊടുപുഴ: കുവൈറ്റ് ഇടുക്കി അസോസിയേഷൻ വിമൻസ് ഫോറം സമാഹരിച്ച അവശ്യ സാധനങ്ങൾ കമ്മിറ്റി അംഗം ജിനു ടുബിൻ ഡീൻ കുര്യാക്കോസ് എം. പി യുടെ ഓഫീസിലെത്തി കൈമാറി. വരും ദിവസങ്ങളിൽ കുവൈറ്റിൽ നിന്നും കൂടുതൽ സഹായ പദ്ധതികൾ ദുരിതമേഖലകളിലേയ്ക്ക് എത്തിക്കാനാണ് വനിതാ പ്രവർത്തകരുടെ തീരുമാനം. പ്രവാസി വനിതകളുടെ ഉദ്യമത്തെ ഡീൻ കുര്യാക്കോസ് അഭിനന്ദിച്ചു.