ഇടുക്കി : . ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് ഡിടിപിസിയുടെ നേതൃത്വത്തിൽ സെപ്തംബർ 10 ന് മുന്നാറിൽ തുടക്കമാകും. 16ന് ചെറുതോണിയിൽ സമാപനമാകും. സാംസ്‌കാരിക റാലിയുംപൊതുസമ്മേളനവും, വിവിധ കലാപരിപാടികളും ചെറുതോണിയിൽ സമാപനത്തോട് അനുബന്ധിച്ച് നടത്തും. താലൂക്ക് തല പരിപാടികളുടെ മുഖ്യ രക്ഷാധികാരിയായി റോഷി അഗസ്റ്റിൻ എം.എൽ.എയെ തെരഞ്ഞെടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നോബിൾ ജോസഫ്, ലിസമ്മ സാജൻ, വിഷ്ണു .കെ .ചന്ദ്രൻ എന്നിവരെ രക്ഷാധികാരി കളായും തെരഞ്ഞെടുത്തു. കെ.എസ്.ആർ.ടി.സി ഡയറക്ട് ബോർഡ് അംഗം സി.വി വർഗീസിനെ കൺവീനറായുംതെരഞ്ഞെടുത്തു. ഡി.ടി.പി.സി സെക്രട്ടറി ജയൻ.പി. വിജയൻ പ്രസംഗിച്ചു..