aneesh
അനീഷ് രാജന് നൽകിയ സ്വീകരണം

ഇടുക്കി: ജന്മനാട്ടിൽ ലോക ക്രിക്കറ്റ് താരം അനീഷ് പി രാജന് ഉജ്വല സ്വീകരണം ഒരുക്കി പൊതു പൗരാവലി. ബൈക്ക് റാലിയുടെയും ബാന്റ് മേളത്തിന്റെയും ചെണ്ട മേളത്തിന്റെയും അകമ്പടിയിൽ നാട് അനീഷിനെ വരവേറ്റു. വിദ്യാർത്ഥികൾ, കുടുംബശ്രീ, വിവിധ ക്ലബ്ബുകളും പൊതുജനങ്ങളും റാലിയിൽ അണി നിരന്നു. ഭിന്നശേഷിക്കാരുടെ പ്രഥമ ലോക ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ മികച്ച ബൗളറാണ് അനീഷ് പി രാജൻ. ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. പൊതു സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്സ്യ പൗലോസ് അദ്ധ്യക്ഷത വഹിച്ചു റോഷി അഗസ്റ്റിൻ. എം. എൽ. എ സ്വീകരണ പരിപാടി ഉദ്ഘടനം ചെയ്തു. , സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, , കെ.എസ്.ആർ.റ്റി.സി ഡയറക്ടർ ബോർഡ് അംഗം സി.വി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയസാമുദായിക നേതാക്കൾ, വ്യാപാര വ്യവസായി ഏകോപന സമിതിപ്രവർത്തകർ , തുടങ്ങിയവർ പങ്കെടുത്തു.