ഇടുക്കി : സംസ്ഥാന ശുചിത്വമിഷന്റെ നിർദ്ദേശ പ്രകാരം ഇടുക്കി ജില്ലയിൽ മാലിന്യ സംസ്‌കരണ രംഗത്തെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്ക്യൂമെന്റഷൻ എൻട്രികൾ സമർപ്പിക്കാനുള്ള തീയ്യതി സെപ്തംബർ 20 വരെ നീട്ടി. മാലിന്യ സംസ്‌കരണ രംഗത്തെ മികച്ച മാതൃകകൾ മറ്റുള്ളവർക്ക് പ്രചോദനമാകും വിധം മികച്ച ആശയ സംവേദന രീതിയിലും സങ്കേതിക മേൻമയിലും അവതരിപ്പിക്കാൻ താല്പര്യമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനായുള്ള ഹരിതചട്ട പാലനത്തിന്റെ മികച്ച മാതൃകകൾ ,പുനരുപയോഗ മാതൃകകൾ വിഭവ വീണ്ടെടുപ്പിന്റെ മികച്ച മാതൃകകൾ ,വ്യക്തികൾ സംഘടനകൾ ,സാമൂഹിക കൂട്ടായ്മകൾ പ്രസ്ഥാനങ്ങൾ എന്നീ തലങ്ങളിൽ നടക്കുന്ന ജൈവ സംസ്‌കരണ മാതൃകകൾ എന്നിങ്ങനെ നാലു മേഖലയിലും ഒരോ വിഡിയോകൾ വീതം തയ്യാറാക്കാം. ഒരു മേഖലയിൽ ഒരു വീഡിയോ മാത്രവും തയ്യാറാക്കാം. . ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് വിഡിയോകൾക്ക് 15000, 10000, 5000 രൂപയും സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവയ്ക്കു 50,000, 30,000, 20,000 രൂപയും പാരിതോഷികം ലഭിക്കും. വീഡിയോ നിർമ്മാണത്തിനായി പ്രത്യേകം നിർമ്മാണ ചെലവ് വഹിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശുചിത്വ മിഷൻ ഓഫീസ്, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ്, തേർഡ് ഫ്‌ളോർ, കുയിലിമല , പൈനാവ് പി. ഒ , ഇടുക്കി ഫോൺ: 04862 232 295 9400520461.