ഇടുക്കി : ഓണക്കാലത്ത് ഗുണനിലവാരം കുറഞ്ഞ പാൽ വിപണിയിൽ വിറ്റഴിക്കപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ പാലിന്റെ ഗുണമേൻമ ഉറപ്പാക്കുന്നതിന് ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ അഞ്ച് മുതൽ 10 വരെ കുമളി ചെക്ക് പോസ്റ്റിലും തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്ററിലും പ്രത്യേക പാൽ പരിശോധന നടത്തും. ഇൻഫർമേഷൻ സെന്ററിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നൽകും. കുറഞ്ഞത് 100 മി. ലിറ്റർ പാൽ കൊണ്ടു വരണം. വിപണിയിൽ ലഭ്യമാകുന്ന എല്ലാ ബ്രാൻഡ് പാലും പരിശോധിക്കുമെന്ന് ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിജ സി കൃഷ്ണൻ അറിയിച്ചു.