ഇടുക്കി : കൈത്തറി വസ്ത്ര ഉപയോഗത്തിന്റെ പൊതു പ്രചാരണത്തിനായി സർക്കാരും കൈത്തറി വസ്ത്ര ഡയറക്ടറേറ്റും സംയുക്തമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പെയിന്റിംഗ് മത്സരം നടത്തുന്നു.സെപ്തംബർ 7ന് രാവിലെ 10.30ന് ചെറുതോണിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് മത്സരം . എൽ.പി/ യു.പി/ എച്ച്.എസ് വിഭാഗങ്ങളിലായി ഒരു സ്‌കൂളിൽ നിന്ന് 9 വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ 04862 235507, 235207, 9847976778, 9446883191, 9495392913.