രാജാക്കാട് : തിങ്കൾക്കാട് ആദിവാസിക്കുടിയിൽ വയോധികൻ വീടിന്റെ സിറ്റൗട്ടിൽ തൂങ്ങി മരിച്ചു. പ്ലാത്തോട്ടത്തിൽ മല്ലിപ്പൊന്നൻ (74) ആണ് മരിച്ചത്. രോഗബാധിതനായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച രാത്രി പന്ത്രണ്ടര വരെ വീടിനുള്ളിൽ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. രാവിലെ അഞ്ചേമുക്കാലോടെ തോട്ടത്തിൽ പണിയ്ക്ക് പോകാനായി മരുമകൾ പ്രീതി പുറത്തിറങ്ങിപ്പോൾ സിറ്റൗട്ടിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടുമ്പൻചോല പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്ക്കാരം നടത്തി.. ഭാര്യ പരേതയായ രമണി. മക്കൾ : രങ്കസ്വാമി, മല്ലിരാജു, ഓമന, രാധ. മറ്റ് മരുമക്കൾ : സരസു, അശോകൻ, ബിനോയി.