ചെറുതോണി:ഒയിസ്‌ക ഇന്റർനാഷണൽ ഇടുക്കി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഹോമിയോ വകുപ്പുമായി സഹകരിച്ച് ചെറുതോണി ടൗണിൽ മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പും നടത്തി.ഒയിസ്‌കാ ജില്ലാ പ്രസിഡന്റ് പാറത്തോട് ആന്റണി അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം ആന്റണി സ്‌കറിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കൊച്ചുത്രേസ്യാ പൗലോസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് , കെ.എം ജലാലുദ്ദീൻ, റോയി കൊച്ചുപുരയിൽ, ജോസ്‌കുഴികണ്ടം, ഡോ. പി.സി രവീന്ദ്രനാഥ്, എൻ.ജെ വർഗീസ്, ബാബു ജോസഫ്, ഔസേപ്പച്ചൻ ഇടക്കുളത്തിൽ, റോസക്കുട്ടി എബ്രാഹം, ഗ്രേസ് ആന്റണി, ചിന്നമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.