house
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽ എസ് രാജേന്ദ്രൻ എം എൽ എ കൈമാറുന്നു

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തികരിച്ച വീടുകളുടെ താക്കോൽ കൈമാറി. കാന്തല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ എസ് രാജേന്ദ്രൻ എം എൽ എയാണ് പണിപൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ഗുണ.ഭോക്താക്കൾക്ക് കൈമാറിയത്. 8 കോടി ചിലവഴിച്ചാണ് 476 വീടുകൾ കാന്തല്ലൂർ പഞ്ചായത്തിൽ നൽകുന്നത്. ചടങ്ങിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ രാധാകൃഷ്ണൻ, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയ്സി റാണി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് മല്ലിക ഗോവിന്ദരാജ്,ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അനീഷ് വിജയൻ, എസ് ശിവരാൻ , സെൽവകുമാർ എന്നിവർ പങ്കെടുത്തു