തൊടുപുഴ : അൽ- അസ്ഹർ മെഡിക്കൽ കോളേജിൽ അഞ്ചാമത് ബാച്ചിന്റെ ക്ളാസുകൾ ഇന്ന് ആരംഭിക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ ഡോ. ശ്യാമളകുമാരി അദ്ധ്യക്ഷത വഹിക്കും. അൽ​- അസ്ഹർ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് ഓഫ് ചെയർമാൻ കെ.എം മൂസ സ്വാഗതം പറയും. ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം പരീത് മുഖ്യപ്രഭാഷണം നടത്തും. അൽ അസ്ഹർ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. കെ.പി ഷായാസ്,​ ഇലാഹിയ ട്രസ്റ്റ് ട്രഷറാർ വി.യു സിദ്ധിഖ്,​ അൽ​ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലെ പ്രിൻസിപ്പൾമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. രജിസ്ട്രാർ ഡോ. ഫിലിപ്പ് എബ്രഹാം നന്ദി പറയും