പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയന്റെ നേതൃത്വത്തിൽ യൂത്ത് മൂവ്മെന്റ് നടത്തുന്ന ഏകദിന സെമിനാറും പൊതുസമ്മേളനവും (യുവഭേരി - 2019)​ കുമളി ഒന്നാം മൈൽ സഹ്യജ്യോതി കോളേജ് ആഡിറ്റോറിയത്തിൽ 25 ന് രാവിലെ 10ന് നടക്കും. എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് സി.എ. ഗോപി വൈദ്യർ ചെമ്പൻകുളം ഉദ്ഘാടനം ചെയ്യും. 10.15 ന് യോഗം കൗൺസിലർ പി.ടി മന്മഥൻ എസ്.എൻ.ഡി.പി യോഗവും യുവജനങ്ങളും എന്ന വിഷയത്തിൽ പഠനക്ളാസ് നയിക്കും. ഉച്ചയ്ക്ക് ഒന്നിന് അവലോകനവും ചർച്ചയും നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് യൂണിയൻ പ്രസിഡന്റ് സി.എ ഗോപിവൈദ്യർ ചെമ്പൻകുളത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഗുരുപ്രകാശം സ്വാമി (ശിവഗിരിമഠം)​ അനുഗ്രഹ പ്രഭാഷണം നടത്തും. പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു സംഘടനാ സന്ദേശം നൽകും. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് വലിയപുരയ്ക്കൽ യുവജന സന്ദേശം നൽകും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ,​ പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് എന്നിവർ പങ്കെടുക്കും. സൈബർ സേനാ കേന്ദ്രസമിതി കൺവീനർ സുധീർ കുമാർ സൈബർ സേനാ സന്ദേശം നൽകും. പീരുമേട് യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ,​ നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ എൻ.ജി. സലികുമാർ,​ വനിതാസംഘം യൂണിയൻ പ്രസിഡന്റ് സരോജിനി ജയചന്ദ്രൻ,​ സെക്രട്ടറി ഷൈലമ്മ വത്സൻ,​ യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം അജേഷ് ഏലപ്പാറ,​ യൂണിയൻ കൗൺസിലർമാരായ പി.കെ. വിജയൻ,​ കെ. ഗിരീഷ്,​ പി.കെ. ബിജു,​ പി.എസ്. ചന്ദ്രൻ,​ പി.വി. സന്തോഷ്,​ യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് പി.ടി. മനു,​ യൂത്ത്മൂവ്മെന്റ് യൂണിയൻ ജോയിന്റ് സെക്രട്ടറിമാരായ രാഹുൽ രാജ്,​ അശ്വിൻരാജ് എന്നിവർ സംസാരിക്കും. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ സ്വാഗതവും സൈബർസേനാ യൂണിയൻ ചെയർമാൻ ഷിബു മുതലക്കുഴി നന്ദിയും പറയും.