തൊടുപുഴ: ജില്ലയിൽ എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയനുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്‌.ഐ 32 കോളേജുകളിൽ 26 ഇടത്ത് എസ്.എഫ്‌.ഐ വിജയിച്ചു. 38 കൗൺസിലർമാരിൽ 30 എണ്ണവും എസ്.എഫ്‌.ഐ കരസ്ഥമാക്കി. മൂലമറ്റം സെന്റ് ജോസഫ് ആർട്‌സ് കോളേജ്, സെന്റ് ജോസഫ് അക്കാദമി, മുട്ടം ഗവ. എൻജിനീയറിംഗ് കോളേജ്, മുട്ടം ഐ.എച്ച്.ആർ.ഡി, തൊടുപുഴ അൽ- അസ്ഹർ ആർട്‌സ് കോളേജ്, കോടിക്കുളം ഗുരുനാരായണ കോളേജ്, മാർ ബസേലിയസ് കോളേജ് അടിമാലി, കാർമൽ ഗിരി കോളേജ് അടിമാലി, മൂന്നാർ ഗവൺമെന്റ് ആർട്‌സ് കോളേജ്, മറയൂർ ഐ.എച്ച്.ആർ.ഡി, രാജാക്കാട് എൻ.എസ്.എസ് കോളേജ്, പാറത്തോട് എസ്.എൻ കോളേജ്, എൻ.എസ്.എസ് കോളേജ് രാജകുമാരി, സാൻജോ കോളേജ് മുല്ലക്കാനം, എസ്.എസ്.എം കോളേജ് ശാന്തൻപാറ, പൂപ്പാറ ഗവ. കോളേജ്, നെടുങ്കണ്ടം ഐ.എച്ച്.ആർ.ഡി, ജെ.പി.എൻ കോളേജ് നെടുങ്കണ്ടം, കട്ടപ്പന ഗവ. കോളേജ്, കട്ടപ്പന ഐ.എച്ച്.ആർ.ഡി, ഏലപ്പാറ സെന്റ് ആന്റണി കോളേജ്, എസ്.എൻ ആർട്‌സ് കോളേജ് പീരുമേട്, സഹ്യജ്യോതി കോളേജ് പീരുമേട്, ഐ.എച്ച്.ആർ.ഡി കോളേജ് പീരുമേട്, ബി.എഡ് കോളേജ് പീരുമേട്, വണ്ടൻമേട് ഹോളിക്രോസ് കോളേജ്, ഇടുക്കി ഗിരിജ്യോതി കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്‌ഐ വിജയിച്ചു. മൂന്നാർ ഗവ. ആർട്‌സ് കോളേജിൽ എഐഎസ്എഫിനെ പരാജയപ്പെടുത്തി എസ്.എഫ്‌.ഐ മുഴുവൻ സീറ്റിലും വിജയിച്ചു.