തൊടുപുഴ: കാലിത്തീറ്റയുടെ വില വർദ്ധന അനുസരിച്ച് കർഷകർ അളക്കുന്ന പാലിന് ഇൻസെന്റീവ് നൽകണമെന്നും ക്ഷീര കർഷകരുടെ ജോലി തൊഴിലുറപ്പിൽ ഉൾപ്പെടുത്താൻ പാർലമെന്റിൽ സബ്മിഷൻ ഉന്നയിക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. പ്രളയം കശക്കിയെറിഞ്ഞ കേരളത്തിലെ കാർഷിക മേഖലയ്ക്ക് താങ്ങും തണലുമായി നിന്ന ക്ഷീരകർഷകർ വലിയൊരു തകർച്ചയെ നേരിടുകയാണ്. കാലിത്തീറ്റയ്ക്ക് ഒരു ചാക്കിന് 1260 രൂപയായപ്പോൾ കർഷകർക്ക് പാലിന് 32 രൂപ മുതൽ 34 രൂപ വരെയാണ് ലഭിക്കുന്നത്. കർഷകരുടെ ചിലവിന് അനുസൃതമായി പാൽ വില വർദ്ധന വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.