തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബിെന്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഇടുക്കി ഷോർട്ട് ഫിലിം ഫെസ്റ്റ് സെപ്തംബർ 5, 6, 7 തീയതികളിൽ തൊടുപുഴയിൽ നടക്കും. ഇടുക്കി പ്രസ് ക്ലബ്ബും തൊടുപുഴ അൽഅസർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റൂഷൻസും സംയുക്തമായാണ് രണ്ടാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മികച്ച ഷോർട്ട് ഫിലിമിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 15000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. കൂടാതെ സ്‌പെഷൽ ജൂറി പുരസ്‌കാരവും നൽകും. മികച്ച നടൻ /നടി, മികച്ച സംവിധായകൻ, മികച്ച ക്യാമറാമാൻ എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കുന്നവർക്കും പുരസ്‌കാരങ്ങളുണ്ടാകും. മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിെന്റ ഓർമക്കായാണ് ഷോർട്ട്ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്രഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ.സുരേഷ്, ഫെസ്റ്റ് കൺവീനർ ഉണ്ണിരാമപുരം എന്നിവർ അറിയിച്ചു. മത്സരത്തിന് ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 28 ആണ്. 2018 ജനുവരി 1 മുതൽ 2019 ഓഗസ്റ്റ് 28 വരെ മലയാള ഭാഷയിൽ നിർമ്മിച്ച ചിത്രങ്ങളാണ് മേളയിൽ പരിഗണിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് +91 8547501750, 9744708816 എന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുകയോ pressclubidukkievents@gmail.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. മത്സരത്തിലേക്ക് ചിത്രങ്ങൾ അയയ്‌ക്കേണ്ട വിലാസം സെക്രട്ടറി, ഇടുക്കി പ്രസ് ക്ലബ്ബ്, പ്രസ് ക്ലബ്ബ് ബിൽഡിംഗ്‌സ്, തൊടുപുഴ, 685584.