അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെയും തൊടുപുഴ സാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ കഥാകാരന്മാരെയും കവികളെയും പങ്കെടുപ്പിച്ചുകൊണ്ട് 25ന് ഉച്ചയ്ക് രണ്ട് മുതൽ കഥ- കവിത അരങ്ങ് സംഘടിപ്പിക്കും. യുവസാഹിത്യകാരന്മാർക്ക് തങ്ങളുടെ രചനകൾ അവതരിപ്പിക്കുന്നതിന് അവസരമുണ്ടാകും. തൊടുപുഴ സാഹിത്യവേദി പ്രസിഡന്റ് മധു പത്മാലയം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി രാജൻ തെക്കുംഭാഗം,​ വൈസ് പ്രസിഡന്റ് ആരതി ഗോപാൽ,​ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ടി.കെ. ശശിധരൻ എന്നിവർ പ്രസംഗിക്കും. രചനകൾ അവതരിപ്പിക്കാൻ താത്പര്യമുള്ള യുവ എഴുത്തുകാർ പേര് നൽകണമെന്ന് ഉദയ ലൈബ്രറി സെക്രട്ടറി എം.കെ. അനിൽ അറിയിച്ചു.