ഇടുക്കി: പാമ്പനാർ എസ്.എൻ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഇന്നലെയും എസ്.എഫ്.ഐ അതിക്രമം. പുറത്ത് നിന്നുള്ള എസ്.എഫ്.ഐ പ്രവർത്തകർ ക്യാമ്പസിൽ കയറി സമരത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ ഒന്നടങ്കം സമരത്തിന് എതിരെ നിലകൊണ്ടതിനാൽ സമരം വിജയില്ല. ഇതോടെ ഉച്ചവരെ സുഗമമായി ക്ലാസ് നടന്നു. ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ അവറിൽ എസ്.എഫ്.ഐപ്രവർത്തകർ ക്ലാസുകളിൽ അതിക്രമിച്ച് ഉച്ചത്തിൽ മുദ്രാവാക്യം വിളി ആരംഭിച്ചു. ഇത് സംഘർഷത്തിലേക്ക് നീങ്ങുമെന്ന് കണ്ട് കോളേജ് അധികൃതർ ഉച്ചയ്ക്ക് ശേഷം ക്ലാസുകൾ വിടുകയായിരുന്നു. വനിതാ അദ്ധ്യാപികയെയടക്കം ക്ലാസ് മുറിയിൽ പൂട്ടിയിടുകയും ഹാജർ ബുക്കും മറ്റ് ഓഫീസ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തതിന്രണ്ട് വിദ്യാർത്ഥികൾക്ക് ടി.സി നൽകാനുള്ള കോളേജ് കൗൺസിലിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ സമരം. അടുത്ത മാസം സെമസ്റ്റർ പരീക്ഷകൾ നടക്കാനിരിക്കെ ക്ലാസ് തടസപ്പെടുത്തിയുള്ള സമരം വിദ്യാർത്ഥികളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്.