രാജാക്കാട് : മുട്ടുകാട്ടിൽ വർഷങ്ങൾ പഴക്കമുള്ള വൻ മരങ്ങൾ അജ്ഞാതർ മുറിച്ചുവീഴ്ത്തി. 60 ഏക്കർ ബി.ഡിവിഷൻ റോഡിൽ പീക്ക് ഭാഗത്ത് ഭൂമി വിണ്ടുകീറിയതിന് സമീപമാണ് ചന്ദനവയമ്പ്. വെള്ള അകിൽ, കറുക തുടങ്ങിയ ഇനങ്ങളിൽപ്പെട്ട നാല് മരങ്ങൾ വീഴിത്തിയിരിക്കുന്നത്. വനപാലകർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റോഡ് നിർമ്മാണത്തിനായി നമ്പരിട്ട് നിർത്തിയിരുന്ന വൃക്ഷങ്ങൾ കഴിഞ്ഞ ദിവസം രാത്രി എത്തിയവർ റോഡിനു കുറുകെ മറിച്ചിടുകയായിരുന്നു. വൻ ശൻബ്ദം കേട്ട് സമീപവാസികൾ എത്തിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. വാഹനങ്ങൾ കടന്നു ചെല്ലാത്ത സ്ഥലമായതിനാൽ വിറകിനു വേണ്ടിയോ, ഉരുപ്പടിയാക്കാനോ വീഴ്ത്തിയതായിരിക്കില്ലെന്നാണ് നിഗമനം. മലയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശത്ത് മന്ത്രി എം. എം മണി, ജില്ലാ ജിയോളജി വിഭാഗം, റവന്യൂ അധികൃതർ തുടങ്ങിയവർ സന്ദർശനം നടത്തിയിരുന്നു.