തൊടുപുഴ: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 25ന് ഉച്ചയ്ക്ക് രണ്ട് മുതൽ തൊടുപുഴ ജെമിനി ടൂറിസ്റ്റ് ഹോമിൽ നടത്തും. കെ.പി.എ ജില്ലാ പ്രസിഡന്റ് ജോമോൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സംസ്ഥാന പ്രസിഡന്റ് പി.എ. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് കെ.പി.എ സംസ്ഥാന ക്യാബിനറ്റ് മീറ്റിംഗും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ജില്ലാ സമ്മേളനവും നടക്കും. കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി വൈ. വിജയൻ, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, കെ.പി.എ ജില്ലാ ജനറൽ സെക്രട്ടറി ജോയി ഉദയ, രക്ഷാധികാരി പാത്തോട് ആന്റണി, കെ.പി.എ സംസ്ഥാന സെക്രട്ടറി റെജിമോൻ, തൊടുപുഴ മേഖലാ പ്രസിഡന്റ് ടോം ചെറിയാൻ, അടിമാലി മേഖല പ്രസിഡന്റ് അനിൽ വി.ബി, കട്ടപ്പന മേഖല പ്രസിഡന്റ് സൽജിൻ തോമസ്, കട്ടപ്പന മേഖലാ സെക്രട്ടറി മധു തങ്കശേരി, ജോയി ഉദയ എന്നിവർ പ്രസംഗിക്കും. യോഗത്തിൽ മുതിർന്ന പ്രസ് ഉടമകളെ ആദരിക്കലും ഭരണസമിതിതിരഞ്ഞെടുപ്പും നടക്കും..