തൊടുപുഴ: ജില്ലാ സ്‌പോർട്ട്‌സ് കൗൺസിൽ, മലങ്കര എസ്‌റ്റേറ്റ്, ഇടവെട്ടി പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ മലങ്കര എസ്‌റ്റേറ്റ് റോഡിൽ ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടത്തി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.കെ. സുഭാഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ്, വാർഡ് മെമ്പർ ഷീല ദീപു, കേരള സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, കെ.എ. ലാൽ, ലിനീഷ് പോൾ, ഉദയകുമാർ, പത്മിനി ഗോപി എന്നിവർ പ്രസംഗിച്ചു.
വിജയികൾക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന വിനോദ് സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികളായ എ.പി. മുഹമ്മദ് ബഷീർ സ്വാഗതവും അഡ്വ. ജോർളി കുര്യൻ നന്ദിയും പറഞ്ഞു. സെപ്തംബർ 8, 9 തീയതികളിൽ മലങ്കരയിൽ നടത്തുന്ന 16-ാമത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിലേയ്ക്ക് 42 അംഗങ്ങൾ യോഗ്യത നേടി.
മത്സരവിജയികൾ (ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ)
14ൽ താഴെ ആൺകുട്ടികൾ: അലൻ ജേക്കബ്, ജിയോ മാത്യു, ആഡ്‌ലിൻ ജോസഫ്, 14ൽ താഴെ പെൺകുട്ടികൾ: അനക്‌സിയ, അർച്ചന, അഫ്‌സിയ,
16ൽ താഴെ ആൺകുട്ടികൾ: ഗൗതം കൃഷ്ണ, തോമസ് ചാക്കോ, ബ്ലഫിൻ കൊറിയ, 16ൽ താഴെ പെൺകുട്ടികൾ: അക്‌സ ആൻ തോമസ്, ബിനില മോൾ ജിബി, ദിയ മനു എബ്രഹാം,
18ൽ താഴെ ആൺകുട്ടികൾ: നിബിൻ ബേബി, കിരൺ കണ്ണൻ, ജോർജ്ജ് ജി. കുന്നത്തശ്ശേരി,
18ൽ താഴെ പെൺകുട്ടികൾ: അബിശ്രീ പ്രകാശ്, അഭിരാമി പ്രകാശ്, ആഷിൻ സൂസൻ ജോസഫ്.