ഇടുക്കി: ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് ചേറ്റുകുഴി മരിയൻ സെന്റർ ഓഡിറ്റോറിയത്തിൽ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി റെജി നിർവഹിക്കും ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കുഞ്ഞുമോൾ ചാക്കോ അദ്ധ്യക്ഷത വഹിക്കും. വണ്ടൻമേട് ചേറ്റുകുഴി നിബിയമേരി ജോസഫിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരവിതരണവും ഇതോടൊപ്പം നടക്കും. 25 മുതൽ സെപ്തംബർ 8 വരെ സൗജന്യ നേത്ര പരിശോധനക്യാമ്പുകൾ, നേത്രദാന പ്രതിജ്ഞകൾ, ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന തിമിര രോഗികൾക്ക് സെപ്തംബർ 15 ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ ശസ്ത്രക്രിയയും സൗജന്യമായി നല്കും.
ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പ്രിയ എൻ, എൻ.ബി.സി.പി നോഡൽ ഓഫീസർ സുരേഷ് വർഗീസ് എസ്, തങ്കച്ചൻ ആന്റണി, ഫാ.വർഗീസ് പള്ളിക്കൽ, അന്നമ്മ ജോൺസൺ, സുരേഷ് മാനങ്കേരി, സുരേഷ് വർഗീസ്, സുഷമ പി.കെ, ജോബിൻ ജി, കെ.എൻ വിനോദ്, ജെയിംസ് സി.ജെ, കെ.ഇ സെബാസ്റ്റിയൻ, ഷേർളി മാത്യു, ആന്റണി കെ.റ്റി, ഔസേപ്പച്ചൻ ചേറ്റുകുഴി, മണിയമ്മ വി.കെ തുടങ്ങിയവർ പങ്കെടുക്കും.