ചെറുതോണി: ലോകത്തിലെ ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് മത്സരത്തിൽ ഒന്നാമനായി മാറിയ അനീഷ് പി. രാജനെ ജനാധിപത്യകേരളാ കോൺഗ്രസ് ജില്ലാ കമ്മറ്റി അനുമോദിച്ചു. ജീവിതപ്രതിസന്ധികളും സഹനങ്ങളും അനുഭവിക്കേണ്ടി വന്നപ്പോഴും ആത്മവിശ്വാസത്തോടെ മുന്നേറിയ അനീഷ് പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത പാർട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പറഞ്ഞു. ചെറുതോണി ജില്ലാ ഓഫീസിൽ കൂടിയ സ്വീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് അദ്ധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എമാരായ പി.സി. ജോസഫ്, മാത്യു സ്റ്റീഫൻ, നേതാക്കളായ ജോർജ് അഗസ്റ്റ്യൻ, ബേബി പതിപ്പള്ളി, ജോസ് പൊട്ടംപ്ലാക്കൽ, വർഗീസ് വെട്ടിയാങ്കൽ, ജാൻസി ബേബി, ജോസ് മാത്യു, പ്രദീപ് ജോർജ്ജ്, ടോമി തൈലംമനാൽ, സാജു പട്ടരുമഠം എന്നിവർ സംസാരിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് മുൻപ്രസിഡന്റും അനീഷിന്റെ പിതാവുമായ പി. രാജൻ മറുപടിപ്രസംഗം നടത്തി.