മറയൂർ: കാന്തല്ലൂരിൽ നിന്ന് യൂക്കാലിതടികൾ കയറ്റി മേട്ടുപാളയത്തേക്ക് പോവുകയായിരുന്ന ലോറി കൊടുവളവിൽ യന്ത്രതകരാറിനെ തുടർന്ന് കുടുങ്ങി. ഗതാഗതം പൂർണമായും തടസപ്പെട്ടു. മറയൂർ- കാന്തല്ലൂർ റോഡിൽ ആനക്കോട്ട പാറപാർക്കിന് സമീപത്തുള്ള വളവിലാണ് തടിയുമായി വന്ന ലോറി മുന്നോട്ടോ പിന്നോട്ടോ നീക്കാൻ കഴിയാത്ത വിധം നിന്നത്. കൊടും വളവായതിനാൽ നിരവധി വലിയ വാഹനങ്ങളാണ് കാന്തല്ലൂർ ഭാഗത്ത് കുടുങ്ങിയത്. കാന്തല്ലുരിൽ നിന്ന് മറ്റ് ഏത് ഭാഗങ്ങളിലേക്ക് പോകണമെങ്കിലും ആ ശ്രയിക്കുന്ന ഏകപാതയാണിത്. കാന്തല്ലൂരിൽ നിന്ന് യൂക്കാലി തടികൾ ലോഡ് ചെയ്ത പത്ത് ലോറികളാണ് പുറപ്പെടാൻ കഴിയാതെ കിടക്കുന്നത്. ലോറികുടുങ്ങിയ ഭാഗത്ത് കൂടി കടന്ന് പോകാൻ കഴിയാത്തതിനാൽ കാന്തല്ലൂരിലേക്ക് പോകേണ്ട സർവീസ് ബസുകൾ കോവിൽക്കടവ് ഭാഗത്ത് സർവീസ് അവസാനിപ്പിച്ച് മടങ്ങി. യന്ത്ര തകരാർ പരിഹരിച്ച കൊടും വളവിൽ നിന്ന് ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങൾ വൈ്ിട്ടും തുടർന്നു.