തൊടുപുഴ: ചെറിയ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും മഴ കനക്കുന്നു. ഇന്നലെ ലോറേഞ്ചിലും ഹൈറേഞ്ചിലും രാവിലെ മുതൽ വൈകിട്ട് വരെ നല്ല മഴ പെയ്തു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ 10.54 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ജില്ലയിൽ ഇന്നലെ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും ഇടുക്കിയടക്കമുള്ള ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 51 ശതമാനത്തിലെത്തി. 2355.22 അടിയാണ് ഡാമിലെ ഇന്നലത്തെ ജലനിരപ്പ്. 2354.76 അടിയായിരുന്നു കഴിഞ്ഞ ദിവസത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് 6.20 മഴയാണ് ലഭിച്ചത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 129.2 അടിയാണ്. വെള്ളിയാഴ്ചയിത് 129.50 അടിയായിരുന്നു.

മഴയുടെ കണക്ക്

ഉടുമ്പഞ്ചോല- 1.6 മില്ലമീറ്റർ

ദേവികുളം- 15.8

പീരുമേട്- 11

തൊടുപുഴ-18.1

ഇടുക്കി- 6.20

ശരാശരി- 10.54