രാജാക്കാട്: പഞ്ചായത്തിലെ 2019- 20 സാമ്പത്തിക വർഷത്തെ ഗ്രാമ സഭായോഗങ്ങൾക്ക് തുടക്കമായി. വിവിധ സാമൂഹിക പെൻഷനുകൾ, തൊഴിലുറപ്പ് പദ്ധതി, സപ്ളിമെന്ററി ഗുണഭോക്തൃ പട്ടിക തുടങ്ങിയവ ചർച്ച ചെയ്യും. ഇന്ന് വൈകിട്ട് നാലിന് രാജാക്കാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നാലാം വാർഡിന്റെയും 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുന്നസിറ്റി അംഗൻവാടിയിൽ മൂന്നാം വാർഡിന്റെയും മൂന്നിന് എൻ.ആർ സിറ്റി ദേശീയ വായനശാലയിൽ അഞ്ചാം വാർഡിന്റെയും യോഗം ചേരും. 29ന് രാവിലെ 11ന് ആറാം വാർഡിന്റെയും ഉച്ചകഴിഞ്ഞ് രണ്ടിന് ഏഴാം വാർഡിന്റെയും യോഗങ്ങൾ രാജാക്കാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് കള്ളിമാലി എസ്.എൻ.ഡി.പി ഹാളിൽ 11-ാം വാർഡിന്റെയും യോഗം ചേരും. 30 ന് രാവിലെ 11ന് രാജാക്കാട് കമ്മ്യൂണിറ്റി ഹാളിൽ 10ാം വാർഡിന്റെയും ഉച്ചകഴിഞ്ഞ് രണ്ടിന് രാജാക്കാട് വി.എഫ്.പി.സി.കെയിൽ കാർഷിക വിപണി രണ്ടാം വാർഡിന്റെയും 31ന് രാവിലെ 11ന് പഴയവിടുതി യു.പി സ്‌കൂളിൽ ഒമ്പതാം വാർഡ് എന്നിവിടങ്ങളിലും യോഗം ചേരും.