കാഞ്ഞാർ: ഇളംദേശത്ത് ചീട്ടുകളി സംഘത്തിൽപ്പെട്ട 10 പേരെ പിടികൂടി. ഇളംദേശം സ്വദേശികളായ ബിജു, ഷിഹാബ്, യൂനസ്, ഷെമീർ, ജബ്ബാർ, കരിം, മുഹമ്മദ് ബഷീർ, നവാബ്, റഷീദ്, ജാസീർ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ഇളംദേശത്ത് ആൾ താമസമില്ലാത്ത ഇലവുംതടത്തിൽ ഹനീഫയുടെ വീടിന്റെ പിറകുവശത്തു നിന്നുമാണ് ഇവരെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 7370 രൂപയും കണ്ടെടുത്തു. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി. കാഞ്ഞാർ സി.ഐ അനിൽകുമാറിന്റെ നിർദേശ പ്രകാരം എസ്ഐ. സി നോദ്, സി.പി.ഒമാരായ ബിജു, മധു, സതീഷ്, നൈനാൻ, അനിൽ എന്നിവർ ചേർന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.