ഉടുമ്പന്നൂർ: ഹോർട്ടികൾച്ചർ മിഷൻ ഹോർട്ടീകോർപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ഓർഗാനിക് ഡവലപ്പ്‌മെന്റ് സൊസൈറ്റി, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ തൊടുപുഴ വിനായക ആഡിറ്റോറിയത്തിൽ തേനീച്ച വളർത്തൽ പ്രചരണ പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി സുരേന്ദ്രൻ, കെ.ജെ. ജെയ്സി മോൾ, എം.ടി. ഫ്രാൻസിസ്, ഫാ. ജോസഫ് മരിയഭവൻ മൂവാറ്റുപുഴ, ടി.ജെ. ജോസഫ്, വി.ജെ. ജോർജ്, രതീഷ് കൃഷ്ണൻ, തേനീച്ച കർഷകൻ ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു, ടി. കെ. രവീന്ദ്രൻ സ്വാഗതവും എം.ഐ. സുകുമാരൻ നന്ദിയും പറഞ്ഞു. ടി.എം. സുഗതൻ ക്ലാസ് നയിച്ചു.