തൊടുപുഴ: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും 31 മുതൽ സെപ്തംബർ എട്ടുവരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോർജ് ചേറ്റൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26 മുതൽ 29 വരെ മരിയൻ കൺവെൻഷനും നടത്തും. കൺവെൻഷൻ ദിവസങ്ങളിൽ രാവിലെ 5.30ന് ആരാധന, വിശുദ്ധ കുർബാന, നൊവേന. വൈകിട്ട് നാലിന് ജപമാല, വിശുദ്ധ കുർബാന, വചന പ്രഘോഷണം. 30ന് രാവിലെ 5.30ന് ആരാധന, വിശുദ്ധ കുർബാന, നൊവേന, തുടർന്ന് വൈകുന്നേരം അഞ്ചുവരെ അഖണ്ഡ ജപമാല, വിശുദ്ധ കുർബാന, നൊവേന. 31ന് വൈകിട്ട് 4.30ന് തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന, സന്ദേശം, നൊവേന ഫാ. ജോർജ് നെടുങ്കല്ലേൽ. സെപ്തംബർ ഒന്നുമുതൽ ആറുവരെ ദിവസവും രാവിലെ 6.30ന് ആരാധന, വിശുദ്ധ കുർബാന, നൊവേന, പത്തിന് ജപമാല, ലദീഞ്ഞ്, 10.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന, പിടിനേർച്ച. ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, ലദീഞ്ഞ്, 4.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ജപമാല പ്രദക്ഷിണം, പിടിനേർച്ച എന്നിവ നടത്തും. ആറിന് വൈകിട്ട് 6.30 മുതൽ രാത്രി പത്തുവരെ നടത്തുന്ന രാത്രി ആരാധനയിൽ രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയും നടക്കും. ഏഴിന് രാവിലെ 10നു വിശുദ്ധ കുർബാന ഫാ.ടിനു പാറക്കടവിൽ, സന്ദേശം റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്. വൈകിട്ട് 4.30ന് മാവേലിക്കര രൂപത ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് മലങ്കര റീത്തിൽ പൊന്തിഫിക്കൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് പ്രസുദേന്തിമാർക്ക് തിരിനൽകൽ, പ്രദക്ഷിണം, പിടിനേർച്ച. പ്രധാന തിരുനാൾ ദിവസമായ എട്ടിനു രാവിലെ 5.30നും 6.45നും എട്ടിനും വിശുദ്ധ കുർബാന, നൊവേന. 10ന് തിരുനാൾ കുർബാന ഫാ. വർഗീസ് പാലാട്ടി സിഎംഎഫ്, സന്ദേശം ഫാ. മാത്യു ഇല്ലത്തുപറമ്പിൽ, പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, വാഴ്‌വ്, പിടിനേർച്ച എന്നിവയും നടക്കും. ഒമ്പതിനു രാവിലെ 6.30നു വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.