മുട്ടം: തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ കുടയത്തൂർ അന്ധവിദ്യാലയത്തിന് സമീപം മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 7.45 നാണ് വാകമരം റോഡിലേക്ക് വീണത്. മുക്കാൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മൂലമറ്റത്തു നിന്നെത്തിയ അഗ്നി രക്ഷസേന മരം വെട്ടിമാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.