കട്ടപ്പന: ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന പ്രാർഥനായോഗത്തിന്റെ ഏകദിന സമ്മേളനം 28ന് രാവിലെ ഒമ്പതുമുതൽ മുണ്ടിയെരുമ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കും. ഡീൻ കുര്യാക്കോസ് എംപി സമ്മേളനം ഉദ്ഘാടനംചെയ്യും. ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് അധ്യക്ഷത വഹിക്കും. ഡോ. ചെറിയാൻ തോമസ് ക്ലാസെടുക്കും.